‘ഇന്ത്യയുടെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം’: രാഹുല്‍ ഗാന്ധി

ഇന്ത്യയുടെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിനായി പ്രവര്‍ത്തകര്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപി ദളിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുമ്പോള്‍ ഇന്ത്യയുടെ ശബ്ദമാകുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പരിചയ സമ്പത്തിന്റെയും ഊര്‍ജത്തിന്റെയും കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അടിച്ചമര്‍ത്തപ്പെടുന്ന നിരവധി ആളുകളുണ്ട്. ഇവരുടെയും രാജ്യത്തിന്റെയും ഉന്നമനത്തിനായി വേണം പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കത്തെ ചെറുക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top