ജസ്‌ന തിരോധാനം, മഴക്കെടുതി; സര്‍ക്കാരിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍

സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. എരുമേലിയില്‍ നിന്ന് കാണാതായ ജസ്‌നയെ കണ്ടെത്തുന്നതില്‍ സിപിഎമ്മിന് വേവലാതി എന്തിനാണെന്ന് മുരളീധരന്‍ ചോദിച്ചു. ജസ്‌ന തിരോധാനം അന്വേഷിക്കുന്ന ഐജി മനോജ് എബ്രഹാമിനെ ചവിട്ടിപ്പിടിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുരളീധരന്‍ പറഞ്ഞു. ജസ്‌ന കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിടുക്കന്മാരായ പോലീസുകാര്‍ക്ക് ഇപ്പോള്‍ പേടിയാണ്. സ്വന്തം കീഴുദ്യോഗസ്ഥരെ പോലും നിലയ്ക്കു നിര്‍ത്താന്‍ കെല്‍പ്പില്ലാത്തയാളാണ് ഡിജിപിയെന്നും മുരളീധരന്‍ വിമര്‍ശിച്ചു. കാലവര്‍ഷക്കെടുതിയിലും സംസ്ഥാന സര്‍ക്കാരിനെ മുരളീധരന്‍ വിമര്‍ശിച്ചു. എം.എല്‍.എമാര്‍ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാത്തത് ശരിയായില്ലെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here