കുറുവിലങ്ങാട് മഠത്തിന് പോലീസ് സുരക്ഷ: ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് വൈകും

കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് വൈകും. കന്യാസ്ത്രിക്കെതിരെ ബിഷപ്പ് നല്‍കിയ പരാതി പരിശോധിച്ച ശേഷം മാത്രമായിരിക്കും പോലീസ് സംഘം മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ ജലന്ധറിലേക്ക് പോകൂ. ഡല്‍ഹിയില്‍ കഴിയുന്ന ഒരു യുവാവിന് കന്യാസ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നാണ് ജലന്ധര്‍ ബിഷപ്പ് നല്‍കിയ പരാതി.
ഡൽഹിയിൽ കഴിയുന്ന യുവാവിനോട് അന്വേഷണസംഘത്തിന് മുന്നിലെത്താൻ പൊലീസ് നോട്ടീസ് നൽകി. രണ്ടുദിവസത്തിനുള്ളിൽ എത്തണമെന്നാണ് നിർദ്ദേശം. ബാംഗ്ലൂരിലെ കന്യാസ്ത്രീകളിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് അന്വേഷണസംഘം വിശദമാക്കുന്നു.
അതേസമയം കുറവിലങ്ങാട് മഠത്തിനു സുരക്ഷ ഏര്‍പ്പെടുത്തി. ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ. നേരത്തെ അന്വേഷണസംഘം ബംഗളുരുവിൽ എത്തി 2 കന്യാസ്ത്രീകളുടെ മൊഴിയെടുത്തിരുന്നു.
കന്യാസ്ത്രീ പരാതിയിൽ പറയുന്ന കാലഘട്ടത്തിൽ മഠത്തിൽ ഉണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ബിഷപ്പ് മഠത്തിലെത്തിയതിന് മൊഴിയിൽ കന്യാസ്ത്രീകള്‍ സ്ഥിരീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here