നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്; കേസിൽ വനിതാ ജഡ്ജി വേണമെന്ന് സർക്കാർ

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. താൻ നിരപരാധിയാണെന്നും പോലീസ് പക്ഷപാതപരമായാണ് കേസ് അന്വേഷിക്കുന്നതെന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നു. യഥാർത്ഥ പ്രതികളെ കണ്ടെത്താൻ സിബിഐ അന്വേഷണം അനിവാര്യമാണെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലന്നാണ് സർക്കാർ നിലപാട് . ഇക്കാര്യം സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ദിലീപ് വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോവാനുള്ള തന്ത്രമാണ് പയറ്റുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതേസമയം, കേസിൽ വനിതാ ജഡ്ജി വേണമെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് കേസിലെ പ്രത്യോക സാഹചര്യം പരുഗണിക്കണമെന്നും സർക്കാർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here