സ്‌കറിയ തോമസ് ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയില്‍ ലയിക്കുന്നു: എല്‍ഡിഎഫിലേക്കെന്ന് സൂചന

സ്‌കറിയ തോമസ് വിഭാഗം കേരളാ കോണ്‍ഗ്രസ് ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി)യുമായി ലയിക്കാന്‍ തീരുമാനം. കേരളാ കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫ് മുന്നണിയില്‍ ചേരാന്‍ ശ്രമം നടക്കുന്നതിനിടെയാണ് സ്‌കറിയ തോമസ് വിഭാഗത്തിന്റെ ലയനം. കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയും കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കൊല്ലം ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. ഇരു നേതാക്കളും ലയനത്തെ കുറിച്ച് നാളെ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും. നാളെ രാവിലെ 11 ന് തിരുവനന്തപുരത്ത് വച്ചാണ് വാര്‍ത്താസമ്മേളനം നടക്കുക.

നിലവില്‍ ഒരു മുന്നണിയിടുടെയും ഭാഗമല്ലാതെയാണ് കേരള കോണ്‍ഗ്രസ് ബി നില്‍ക്കുന്നത്. എന്നാല്‍, എല്‍ഡിഎഫ് പിന്തുണയോടെയായിരുന്നു ഗണേഷ് കുമാര്‍ എംഎല്‍എ ജയിച്ചത്. സ്‌കറിയ തോമസ് വിഭാഗത്തിന് നിലവില്‍ എംഎല്‍എമാരില്ല. കേരളാ കോണ്‍ഗ്രസ് ബി യെ മുന്നണിയില്‍ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് എല്‍ഡിഎഫ് ഇതുവരെയും അഭിപ്രായം പറഞ്ഞില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top