സമരത്തിനിടെ ലോറി ക്ലീനറെ കല്ലെറിഞ്ഞു കൊന്ന സംഭവം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

ലോറി സമരത്തിനിടെ ഉണ്ടായ കല്ലേറില്‍ ലോറി ക്ലീനര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കസബ പോലീസാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വാളയാര്‍ ചെക്ക്‌പോസ്റ്റിലായിരുന്നു സംഭവം. ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ലോറിക്ക് നേരെ സമരാനുകൂലികള്‍ കല്ലെറിയുകയായിരുന്നു. മേട്ടുപ്പാളയത്തുനിന്ന് ചരക്കുമായി ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു ലോറി. തടഞ്ഞിട്ടും നിര്‍ത്താതെ പോയി ലോറിക്ക് നേരെ സമരാനുകൂലികള്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ലോറി ക്ലീനര്‍ ആശുപത്രിയിലേക്ക് പോകുന്ന വഴി മരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top