പ്രധാനമന്ത്രിയുടെ അഞ്ച് ദിവസത്തെ ആഫ്രിക്കൻ പര്യടനം ഇന്ന് തുടങ്ങും; സമ്മാനമായി 200 പശുക്കളെയും കൊണ്ടുപോകും

narendra modi african tour begins today

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് ദിവസം നീളുന്ന ആഫ്രിക്കൻ പര്യടനത്തിന് ഇന്ന് തുടക്കമാകും. റുവാൺഡ, യുഗാൺഡ, ദക്ഷിണാഫ3ിക്ക എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ 25-ന് നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയാണ് സന്ദർശനത്തിലെ മുഖ്യ അജൺഡ.

ഇന്ത്യയുഗാൺഡ സംയുക്ത വ്യവസായ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. 25ന് അദ്ദേഹം ബ്രിക്‌സ് ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലെത്തും. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസയുമായി കൂടിക്കാഴ്ച നടത്തും.

റുവാൺഡ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. റുവാൺഡയ്ക്ക് സമ്മാനമായി 200 പശുക്കളെയും അദ്ദേഹം കൊണ്ടുപോകുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top