Advertisement

വംശീയാധിക്ഷേപം; മെസ്യൂട്ട് ഓസില്‍ ജര്‍മനിക്കായി ഇനി ബൂട്ടണിയില്ല

July 23, 2018
0 minutes Read

വംശീയാധിക്ഷേപം ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങളെ തുടര്‍ന്ന് ജര്‍മന്‍ മിഡ് ഫീല്‍ഡര്‍ മെസ്യൂട്ട് ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. റഷ്യന്‍ ലോകപ്പില്‍ താരം നിരാശജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഇതേ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയര്‍ന്നത്.

ലോകകപ്പിന് മുന്‍പേ ജര്‍മന്‍ ടീമില്‍ ഓസിലിന് അതൃപ്തിയുണ്ടായിരുന്നു. ടീമിന് തന്നെ ആവശ്യമില്ലെന്നു തോന്നുന്നതിനാല്‍ രാജി വയ്ക്കുകയാണെന്ന് ഓസില്‍ അറിയിച്ചു. ക്ലബ് ഫുട്‌ബോളില്‍ തുടരുമെന്നും ഓസില്‍ പറഞ്ഞു. ജര്‍മനിക്കായി 92 കളിയില്‍ നിന്ന് 23 ഗോളുകള്‍ ജര്‍മനിക്കായി നേടിയ താരമാണ് ഓസില്‍.

തുര്‍ക്കി വംശജരായ ഓസിലും സഹതാരം ഇല്‍ക്കേ ഗുന്‍ഡോഗനും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് വിവാദമായത്. ഇതോടെ, ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം ജര്‍മനിയില്‍ ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ജര്‍മന്‍ ആരാധകര്‍ ഓസിലിനെ കൂക്കിവിളിക്കുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top