ശബരിമല സ്ത്രീപ്രവേശനം; സ്ത്രീപ്രവേശനത്തെ എതിർത്ത് ദേവസ്വം ബോർഡ്

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മുൻ നിലപാട് ആവർത്തിച്ച് ദേവസ്വം ബോർഡ്. സ്ത്രീപ്രവേശനത്തെ എതിർത്തുകൊണ്ടാണ് ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്.

ശബരിമലയിൽ 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ല എന്ന തീരുമാനം വിശ്വാസത്തിൻറെ ഭാഗമാണെന്നും അത് സ്ത്രീകളോടുള്ള വിവേചനമല്ലെന്നുമാണ് ദേവസ്വം ബോർഡ് കഴിഞ്ഞ വ്യാഴാഴ്ച സുപ്രീംകോടതിയെ അറിയിച്ചത്. എന്നാൽ ഇത് വിവാദമായതോടെ ആ നിലപാട് തിരുത്തി എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെടാൻ ബോർഡ് യോഗം ചേർന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ന് വീണ്ടും കോടതിയിൽ നിലപാട് മാറ്റുന്ന കാഴ്ച്ചയാണ് കണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top