ജപ്പാനിൽ അതിശക്തമായ ഉഷ്ണക്കാറ്റ്: മരണം 65 ആയി

japan heatwave killed 65

ജപ്പാനിൽ തുടരുന്ന അതിശക്തമായ ഉഷ്ണക്കാറ്റിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 65 ആയി. ഈ മാസം 9 മുതലാണ് ജപ്പാൻറെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഉഷ്ണക്കാറ്റ് ആരംഭിച്ചത്. ശനിയാഴ്ച മാത്രം 11 പേരാണ് ഉഷ്ണം മൂലം മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന അത്യുഷ്ണത്തിൽ ആയിരത്തിലധികം ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ജപ്പാനിലെ ഇതുവരെ ഉണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും ഉയർന്ന താപനിലയാണ് ഇപ്പോൾ ഉള്ളത്. ടോക്കിയോയിൽ 38 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൻറെ അടുത്ത പ്രദേശമായ കുമാഗയിൽ 41.1 സെൽഷ്യസാണ് അന്തരീക്ഷ ഊഷ്മാവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top