പിഎസ്‌സി പരീക്ഷ; പ്രായപരിധിയിൽ വിധവകൾക്ക് ഇളവ്

പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധിയിൽ വിധവകൾക്ക് ഇളവ് നൽകിയതായി റിപ്പോർട്ട്. പിഎസ്‌സി തസ്തികകൾക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധിയിൽ വിധവകൾക്ക് അഞ്ചുവർഷം വരെ ഇളവ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പൊതുവിഭാഗത്തിന് പിഎസ്‌സി നിർദ്ദേശിക്കുന്ന ഉയർന്ന പ്രായപരിധി 36 വയസ്സാണ്. പുതിയ ഗസറ്റ് വിജ്ഞാപനം അനുസരിച്ച് ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്ന വിധവകൾക്ക് ഇനി 41 വയസ്സുവരെ അപേക്ഷിക്കാവുന്നതാണ്. ഒബിസി വിഭാഗത്തിൽ 44 വയസ്സുവരെയും, പട്ടിക വിഭാഗത്തിൽ 46 വയസ്സുവരെയും അപേക്ഷിക്കാവുന്നതാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here