ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ വിധി ഇന്ന്

ഉദയകുമാർ ഉരുട്ടിക്കൊല കേസിലെ വിധി ഇന്നറിയാം.  തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറയുന്നത്. 13 വർഷം മുമ്പ് നടന്ന കസ്റ്റഡി കൊലപാതകമാണിത്.മോഷണ കുറ്റം ആരോപിച്ചാണ് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് ഫോർട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഉദയകുമാര്‍ കൊല്ലപ്പെടുകയായിരുന്നു.2005 സെപ്റ്റംബർ 27ന് രാത്രിയിലാണ് സംഭവം.

ആറ് പോലീസുകാര്‍ കേസിലെ പ്രതിയാണ്. പൊലീസുകാരായ കെ. ജിതകുമാർ, എസ്.വി. ശ്രീകുമാ‍ർ, എഎസ്ഐ കെ.വി. സോമൻ, ഫോർട്ട് എസ്ഐയായിരുന്ന ടി. അജിത് കുമാർ, ഫോർട്ട് സിഐയായിരുന്ന ടി.കെ. സാബു, ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണറായിരുന്ന ഹരിദാസ് എന്നിവരാണ് പ്രതികള്‍. വിചാരണക്കിടെ സോമൻ മരിച്ചു. കൊലപാതക കേസിൽ സിബിഐ പ്രതിയാക്കിയിരുന്ന മോഹനനെ പൊലീസുകാരനെ കോടതി ഒഴിവാക്കി.
ഉദയകുമാറിൻറെ അമ്മ ഹൈക്കോടതിയിൽ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്. ഉദയകുമാറിനൊടൊപ്പം കസ്റ്റഡിയിലെടുത്ത സുരേഷ് ഉള്‍പ്പെടെ അഞ്ചുസാക്ഷികളാണ് കൂറുമാറിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top