ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതി; ഇന്ത്യൻ അംബാസിഡർ സൻഗീവ് അറോറയോട് ഹൈക്കോടതി വിശദീകരണം തേടി

ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയിൽ ലബനനിലെ ഇന്ത്യൻ അംബാസിഡർ സൻഗീവ് അറോറയോട് ഹൈക്കോടതി വിശദീകരണം തേടി. ഖത്തറിൽ ഇന്ത്യൻ അംബാസിഡറായിരിക്കെ സൻഗീവ് ദേശീയ പതാക ആലേഖനം ചെയ്ത കേക്ക് മുറിച്ചത് അനാദരവാണെന്നാണ് ഹർജിയിലെ ആരോപണം.
തൃശൂർ തളിക്കുളം സ്വദേശിയായ മത്സ്യത്തൊഴിലാളി ദാസൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ നടപടി. ദേശീയ പതാക ആലേഖനം ചെയ്ത കേക്കുകൾ
അംബാസിഡർ വിവിധ ആഘോഷങ്ങളിൽ മുറിച്ചുവെന്നും ഇത് ദേശിയ പതാകയോടും ദേശീയ ചിഹ്നങ്ങളോടു മുള്ള അനാദരവാണന്നും ഹർജിയിൽ പറയുന്നു.
ഹർജിയിലെ ആരോപണം ശരിയാണങ്കിൽ ഗുരുതര വിഷയമാണന്ന് കോടതി അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ രേഖാമുലം വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. കേന്ദ്ര സർക്കാരിന്റെ കർശന വ്യവസ്ഥകൾ ഉണ്ടായിട്ടും അത് അവഗണിച്ച അംബാസിഡർക്കെതിരെ നടപടി വേണമെന്നാണ് ഹർജിയിയിലെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here