ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്; രണ്ട് പോലീസുകാർക്ക് വധശിക്ഷ

ഉദയകുമാർ ഉരുട്ടുക്കൊലക്കേസിൽ രണ്ട് പോലീസുകാർക്ക് വധശിക്ഷ. ഒന്നാം പ്രതി ജിതകുമാർ രണ്ടാം പ്രതി
ശ്രീകുമാർ എന്നിവർക്കാണ് വധശിക്ഷ. അജിത് കുമാർ, ഇകെ സാബു എന്നിവർക്ക് ആറ് വർഷം തടവു ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. പിഴ തുകയായ് നാല് ലക്ഷം ഉദയകുമാറിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു.
ഇന്നലെ കേസിലുൾപ്പെട്ട അഞ്ച് പോലീസുകാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒന്നും രണ്ടും പ്രതികൾ കൊലക്കുറ്റം ചെയ്തതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെപേരിൽ തെളിവുനശിപ്പിച്ചെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്നാം പ്രതിയായ സോമൻ വിചാരണക്കാലയളവിൽ മരിച്ചിരുന്നു.
13 വർഷം മുമ്പ് നടന്ന കസ്റ്റഡി കൊലപാതകമാണിത്.മോഷണ കുറ്റം ആരോപിച്ചാണ് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് ഫോർട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഉദയകുമാര്‍ കൊല്ലപ്പെടുകയായിരുന്നു.2005 സെപ്റ്റംബർ 27ന് രാത്രിയിലാണ് സംഭവം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here