സുനന്ദ പുഷ്‌കറുടെ മരണം; ശശി തരൂരിനെതിരായ കേസ് ഇന്ന് പരിഗണിക്കും

സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് എം.പി ശശി തരൂരിനെതിരെയുള്ള കേസ് ഡൽഹി പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. ഡൽഹി പൊലീസ് സമർപ്പിച്ച 3000 പേജുള്ള കുറ്റപത്രത്തിൽ വാദം തുടരുന്നതിന് മുമ്പെ തരൂരിന് കോടതി സ്ഥിരജാമ്യം നൽകിയിരുന്നു.
സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തിൽ ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ മെയിലാണ് ശശി തരൂരിനെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണവുമായി സഹകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതി തരൂരിന് ജാമ്യ നൽകിയിരുന്നത്.
കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി ഡൽഹി ഹൈക്കോടതിയിൽ നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here