Advertisement

സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടും; ബിൽ പാസ്സാക്കി

July 26, 2018
0 minutes Read
Economic Offenders Bill passed in Parliament

സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് വ്യവസ്ഥ ചെയ്യുന്ന ബിൽ രാജ്യസഭ പാസ്സാക്കി. രാഷ്ട്രപതി കൂടി ഒപ്പ് വെക്കുന്നതോടെ ബിൽ നിയമമാകും. വിജയ് മല്ല്യ, നീരവ് മോദി തുടങ്ങിയവർ വൻ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടതോടെ ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ബിൽ തിരക്കിട്ട് അവതരിപ്പിച്ചത്.

ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി പീയുഷ് ഗോയലാണ് രാജ്യസഭയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കം വ്യവസ്ഥ ചെയ്യുന്ന ബിൽ അവതരിപ്പിച്ചത്. 100 കോടിയോ അതിലധികമോ രൂപയുടെ വെട്ടിപ്പ് നടത്തി അറസ്റ്റ് വാറണ്ട് നേരിടുന്നവർ, വിദേശത്തേക്ക് കടക്കുകയും കുറ്റവിചാരണ നേരിടാൻ എത്താതിരിക്കുകയും ചെയ്യുന്നവർ തുടങ്ങിയവരെ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.

കുറ്റവാളികളായി പ്രഖ്യാപിച്ചാൽ സ്വത്ത് കണ്ടുകെട്ടും. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനും കഴിയില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top