Advertisement

ചൊവ്വയിൽ ദ്രാവകരൂപത്തിലുള്ള തടാകം

July 26, 2018
0 minutes Read
liquid water lake found on mars

ചൊവ്വാ ഗ്രഹത്തിൽ ദ്രാവകരൂപത്തിലുള്ള തടാകം കണ്ടെത്തി. ചൊവ്വയിൽ ശീതീകരിച്ച നിലയിൽ ജലസാന്നിധ്യമുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെങ്കിലും ദ്രവ്യാവസ്ഥയിൽ ജലമുണ്ടെന്ന വിവരം ചൊവ്വയിൽ ജീവൻറെ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് സഹായകരമാവും എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

ചുവന്ന ഗ്രഹത്തിൻറെ ദക്ഷിണമേഖലയിലായാണ് ഇരുപത് കിലോമീറ്ററിലായി പരന്നു കിടക്കുന്ന നിലയിൽ തടാകം കണ്ടെത്തിയിരിക്കുന്നത്. ഉപരിതലത്തിൽ നിന്നും ഒരു കിലോമീറ്ററോളം താഴെയായാണ് തടാകം സ്ഥിതി ചെയ്യുന്നതെന്നാണ് ഒരു സംഘം ഇറ്റാലിയൻ ശാസ്ത്രജ്ഞൻമാർ നടത്തിയ പഠനത്തിൽ പറയുന്നത്. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ മാർസ് എക്‌സ്പ്രസ്സിൽ ഘടിപ്പിച്ച റഡാർ വഴി നടത്തിയ നിരീക്ഷണത്തിലൂടെയാണ് ചൊവ്വയിലെ തടാകം കണ്ടെത്തിയിരിക്കുന്നത്.

2003 മുതൽ മാർസ് എക്‌സ്പ്രസ്സ് ചൊവ്വയെ വലംവച്ചു നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ബഹിരാകാശ പര്യവേക്ഷണത്തിനായി വികസിപ്പിച്ചെടുത്ത മാർസിസ് എന്ന റഡാർ സംവിധാനമാണ് പുതിയ കണ്ടെത്തലിന് നിർണായകമായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top