ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. 76വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാസര്‍കോട്ടെ സ്വവസതിയിലായിരുന്നു അന്ത്യം. ലീഗ് സംസ്ഥാന ട്രഷററും, യുഡിഎഫ് ജില്ലാ ചെയര്‍മാനുമാണ്. 2001ല്‍ എ.കെ.ആന്റണി മന്ത്രിസഭയില്‍ തദേശസ്വയംഭരണവകുപ്പ് മന്ത്രിയായിരുന്നു. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെര്‍ക്കളത്തെ വ്യാഴാഴ്ചയാണ് വീട്ടിലേക്ക് മാറ്റിയത്. ആരോഗ്യാവസ്ഥയില്‍ മാറ്റമില്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലേക്ക് മാറ്റിയത്.2010ല്‍ പിന്നാക്ക വികസന കോര്പറേഷന് ചെയര്മാന് സ്ഥാനം വഹിച്ചിരുന്നു.മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് നാല് തവണ എംഎല്‍എയായി.
ചെങ്കള മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ചെര്‍ക്കളം ആണ് ഭാര്യ, മെഹ്റുന്നീസ, മുംതാസ് സമീറ(ജില്ലാ പഞ്ചായത്ത് അംഗം) സി.എ. മുഹമ്മദ് നാസര്‍(മിനറല്‍ വാട്ടര്‍ കമ്പനി,സലാല), സി.എ.അഹമ്മദ് കബീര്‍( എംഎസ് എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി) മരുമക്കള്‍ : എ.പി.അബ്ദുല്‍ഖാദര്‍(പൊമോന എക്സ്പോര്‍ട്ടേഴ്സ്,മുംബൈ), അഡ്വ. അബ്ദുല്‍മജീദ്(ദുബായ്) എന്നിവര്‍ മക്കളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here