ഹനാനെ അപമാനിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് വനിതാ കമ്മീഷന്‍

hanan

മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവര്‍ക്കെതിരെ കേസ് എടുക്കാന്‍ വനിതാ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കി. അതിജീവനത്തിന് വേണ്ടി പോരാടുന്ന ഒരു കുട്ടിയ്ക്ക് നേരെ ഇത്തരത്തില്‍ ഒരു അവസ്ഥ നേരിടേണ്ടി വന്നത് സമൂഹത്തിന്റെ കുഴപ്പമാണ്. ഇത് അപലപനീയമാണ്. മാധ്യമവിചാരണയ്ക്ക് വിധേയയാക്കാനിറങ്ങിയവര്‍ സാമൂഹ്യദ്രോഹികളാണ്. വനിതാ കമ്മീഷനും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്  വനിതാകമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top