അഭിമന്യു കൊലപാതകം; ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങള്‍ പുറത്ത്

abhimanyu

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഒളിവിലുള്ള പ്രതികളെല്ലാം എസ്.ഡി.പി.ഐ പ്രവര്‍ത്തകരെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എട്ട് പേരാണ് കേസില്‍ പിടി കൊടുക്കാതെ ഒളിവില്‍ കഴിയുന്നത്. പൊലീസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. കൊാലപാതകത്തിലെ ഗൂഡാലോചനയും തയ്യാറെടുപ്പുകളും വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.

ഷിജു, റിയാസ്, അനീഷ്, ഷാഹിം, മനാഫ്, ജമ്പാര്‍, നൗഷാദ്, അബ്ദുള്‍ നാസര്‍ എന്നിവരാണ് കൃത്യത്തില്‍ പങ്കെടുത്ത ശേഷം ഒളിവിലുള്ള പ്രതികള്‍. ഇവരെ സംഭവശേഷം മഹാരാജാസ് കോളജ് പരിസരത്ത് നിന്നും രക്ഷപ്പെടുത്തി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെല്ലാം തന്നെ എസ്ഡിപിഐക്കാരാണ്.

കൊലപാതകം ആസൂത്രിതമാണെന്നും എസ്.എഫ്.ഐ ക്കാരെ നേരിടാനെത്തിയ എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിന് പ്രത്യേക സംഘം കോളജിന് സമീപം വാഹന സൗകര്യമടക്കം ഏര്‍പ്പെടുത്തി തയ്യാറെടുത്ത് നിന്നിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top