പ്രശസ്ത ഫുട്ബോൾ താരം കാലിയ കുലോത്തുങ്കൻ അപകടത്തിൽ മരിച്ചു

പ്രശസ്ത ഫുട്ബാൾ താരം കാലിയ കുലോത്തുങ്കൻ (41) ബൈക്കപകടത്തിൽ മരിച്ചു. സ്വദേശമായ തഞ്ചാവൂരിൽ വെച്ചായിരുന്നു അപകടം. തമിഴ്നാട് സന്തോഷ് ട്രോഫി ടീമിന്റെ നായകനായിരുന്നു അദ്ദേഹം.
2003ൽ ഈസ്റ്റ് ബംഗാൾ ആസിയാൻ ക്ലബ് ഫുട്ബാളിൽ ജേതാക്കളാകുമ്പോൾ ബൈചുങ് ബുട്ടിയ, ഒക്കൊരു, രാമൻ വിജയൻ, സുരേഷ് എന്നിവർക്കൊപ്പം ടീമിലെ നിർണായക സാന്നിധ്യമായിരുന്നു കാലിയ കുലോത്തുങ്കൻ. കൊൽക്കത്തയിലെ പ്രമുഖ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മുഹമ്മദൻസ് എന്നിവർക്കു വേണ്ടി കളിച്ചിട്ടുണ്ട്.
1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമായിരുന്ന ഫാക്ട് ആലുവയുടെ തമിഴ്നാട് സ്വദേശി പെരുമാളിന്റെ പുത്രനാണ് കാലിയ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here