Advertisement

പ്രമുഖ വ്യവസായി ഹൈസണ്‍ ഹൈദര്‍ ഹാജി നിര്യാതനായി

5 hours ago
1 minute Read
gulf

പ്രമുഖ വ്യവസായിയും നാലരപ്പതിറ്റാണ്ടിലേറെ ഖത്തറിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന ഹൈസണ്‍ ഹൈദര്‍ ഹാജി ദോഹയില്‍ നിര്യാതനായി. 90 വയസായിരുന്നു. ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍, ഫാമിലി ഫുഡ് സെന്റര്‍, കോഴിക്കോട് ഹൈസണ്‍ ഹോട്ടല്‍, ഹൈസണ്‍ മോട്ടോഴ്സ് എന്നിവയുടെ സ്ഥാപകനാണ്. ഖത്തര്‍ ഇന്‍കാസിന്റെ പ്രഥമ ഉപദേശക സമിതി അംഗവും ഖത്തര്‍ ഐസിബിഎഫ്, ഐസിസി എന്നിവയുടെ അമരക്കാരില്‍ ഒരാളുമായിരുന്നു.

തൃശൂര്‍ കുന്ദംകുളം തൊഴിയൂര്‍ സ്വദേശിയാണ്. ഭാര്യ പരേതയായ ജമീല. മക്കള്‍: ഫൈസല്‍, ജമാല്‍, അന്‍വര്‍, ആഷിഖ്, നസീമ അഷ്റഫ്(ഖത്തര്‍). മൃതദേഹം ഇന്ന് വൈകുന്നേരം ഖത്തറില്‍ ഖബറടക്കും.

Story Highlights : Haison Haider Haji passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top