അഭിമന്യുവിനെ കുത്തിയത് ആരെന്ന് വ്യക്തമാക്കാതെ പോലീസ്

20 sdpi workers booked in connection with abhimanyu murder case

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അതേസമയം, ആരാണ് അഭിമന്യുവിനെ കുത്തിയതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ആയുധങ്ങളെത്തിച്ചത് സനീഷാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ആരാണ് കുത്തിയതെന്ന് വ്യക്തമല്ല. കത്തി കരുതിയിരുന്നത് സനീഷാണ്. ഇടിക്കട്ട, ഉരുട്ടിയ മരക്കഷ്ണം തുടങ്ങിയവയും ആറാം പ്രതിയായ സനീഷ് കയ്യില്‍ കരുതിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ സനീഷ് ശ്രമിച്ചതായും പോസീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top