ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു

idukki dam

ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2394.70 അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. പതിനൊന്ന് മണിയ്ക്ക് എടുത്ത കണക്കാണിത്. ഒമ്പത് മണിയ്ക്ക്  2394.64അടിയായിരുന്നു ജലനിരപ്പ്. മഴയും നീരൊഴുക്കും ജലനിരപ്പ് ഉയരാന്‍ ഒരുപോലെ കാരണമാകുന്നുണ്ട്.

ജലനിരപ്പ് 2395ആയാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും. ഇപ്പോഴത്തെ അവസ്ഥയില്‍ ഏതാനും സെന്റീമീറ്റര്‍ ഉര്‍ന്നാല്‍ ജലനിരപ്പ് 2395ആകും. 2397അടിയാകുമ്പോഴാണ് ഡാം തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. റെഡ് അലര്‍ട്ട് നല്‍കി 15മിനിട്ടിന് ശേഷമാവും ഡാം തുറക്കുക.

idukki dam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top