Advertisement

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നിഷ്പക്ഷ നിലപാടാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

July 30, 2018
0 minutes Read

ഐ.എസ്.ആര്‍.ഒ ചാരക്കേസിൽ നിഷ്പക്ഷമായ നിലപാടാണ് ഉള്ളതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരെ സർക്കാർ വിചാരണക്കോടതിയിൽ നൽകിയ അപകീർത്തിക്കേസ് തള്ളിയതിനെതിരെ ഹൈക്കോടതിയിൽ നൽകിയ പുനഃപ്പരിശോധനാ ഹർജി സർക്കാർ പിൻവലിച്ചു.

സർക്കാർ ആരുടേയും പക്ഷം ചേരുന്നില്ലന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണൻ സുപ്രീം നൽകിയിട്ടുള്ള കേസിന്റെ വിധി എന്തായാലും അംഗീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഈ നിലപാട് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പുനഃപ്പരിശോധനാ ഹർജി പിൻവലിക്കുന്നതെന്നും സർക്കാർ ബോധിപ്പിച്ചു .

വിചാരണ കോടതി വിധിക്കെതിരെ സർക്കാരും സിബി മാത്യുവും സമർപ്പിച്ച ഹർജിയിൽ ഇരുകൂട്ടരും ബുദ്ധിപൂർവം ആലോചിച്ച് തീരുമാനമെടുക്കുന്നതാവും ഉചിതമെന്നു നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ നടപടി. കോടതി ഉത്തരവിനെ തുടർന്ന് സിബി മാത്യു ഹർജി പിൻവലിച്ചിരുന്നു. സിബി മാത്യു കഴിഞ്ഞ ആഴ്ച ഹർജി പിൻവലിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top