പത്തനാപുരത്ത് വൃദ്ധ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

hang

പത്തനാപുരത്ത് വൃദ്ധ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍ .പിറവന്തൂരിലാണ് സംഭവം. വെട്ടിത്തിട്ട സാജന്‍ഭവനില്‍ രാജു കോശി, മേരിക്കുട്ടി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിളിച്ചിട്ട് കിട്ടാതെ വന്നതോടെ മകള്‍ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കിടപ്പുമുറിയിലാണ് ഇവരുവരും തൂങ്ങി മരിച്ചത്. രാജു കോശിയ്ക്ക് ഹൃദയസംബന്ധിയായ അസുഖമുണ്ടായിരുന്നു. കടബാധ്യത നിമിത്തമാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പത്തനാപുരം പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top