Advertisement

ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

July 30, 2018
Google News 0 minutes Read

ഇടുക്കി ഡാമിലെ ജലനിരപ്പ് 2395അടി കടന്നതിനാൽ രണ്ടാം ഘട്ട ജാഗ്രതാ നിർദേശമായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഡാം ചിഫ് എൻജിനീയറാണ്( സിവിൽ ആന്റ് ഡ്രിപ്പ്) മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഡാമിലെ ജലനിരപ്പ് കെഎസ്ഇബി നിരീക്ഷിച്ച് വരികയാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.

ജലനിരപ്പ് 2399 അടിയായാല്‍ അതിജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി റെഡ് അലര്‍ട്ട് നല്‍കും. മൈക്കിലൂടെയും നേരിട്ടും ഈ നിര്‍ദേശം നല്‍കും. റെഡ് അലര്‍ട്ട് നല്‍കി 24 മണിക്കൂറിനുള്ളില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. ചെറുതോണി ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിൽ ഉള്ളവരും , ചെറുതോണി/പെരിയാർ നദിയുടെ ഇരുകരകളിൽ ഉള്ളവരും അതിവ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here