ഇടുക്കിയില്‍ ജലനിരപ്പുയരുന്നു; കണ്‍ട്രോള്‍ റൂം തുറന്നു

ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2,395.28 അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. 2395അടി കടന്നതിന് പിന്നാലെ ഇന്നലെ രാത്രി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് 2,395.28 അടിയിലെത്തിയതോടെയാണ് കെഎസ്ഇബി ജാഗ്രത നിർദ്ദേശം നൽകിയത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ കണ്‍ട്രോൾ റൂം തുറന്നിട്ടുണ്ട്. സുരക്ഷയും ശക്തമാക്കി.
എട്ടടികൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ അത് ഡാമിന്റെ പരമാവധി സംഭരണ ശേഷിയില്‍ എത്തും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട അവസ്ഥയില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. മഴ വീണ്ടും ശക്തമായി ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ വ്യക്തമാക്കി ജില്ലാ ഭരണകൂടം പ്രദേശവാസികൾക്ക് നോട്ടീസ് നൽകി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് ശേഷമാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുക. അതിന് മുമ്പ് ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ മുന്നറിയിപ്പുകളും മുന്‍കരുതലുകളും അധികൃതര്‍ നല്‍കും. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയും ഇടുക്കിയിലെത്തിയിട്ടുണ്ട്. റവന്യൂ, കെഎസ്ഇബി, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here