അന്നത്തെ വൈറല്‍ കുഞ്ഞ് തന്നെയാണിത്

ഇതില്‍ ആദ്യത്തെ ചിത്രം കാണാത്ത ഒരൊറ്റ മലയാളിപോലും ഇല്ലെന്ന് കണ്ണുംപൂട്ടി പറയാം. കാരണം ഫെയ്സ് ബുക്കിലെ ഫെയ്ക്ക് ഐഡിക്കാരും, സ്വന്തം ഫോട്ടോ പ്രൊഫൈല്‍ ചിത്രമായി ഇടാന്‍ ധൈര്യമില്ലാത്തരും വ്യാപകമായി ഉപയോഗിച്ച ചിത്രമാണിത്. നോക്കിയാല്‍ ചില വാട്സ് ആപ് കോണ്‍ടാക്റ്റുകളുടെ ഡിസ്പ്ലേ പിക്ചറായി ഇപ്പോഴും ഈ ഫോട്ടോ കാണാം.
ബംഗലൂരുവിലെ നാഷണല്‍ ഏയറോസ്പൈസ് ലാബിലെ ജീവക്കാരനായ രൂപേഷിന്റേയും അദിതിയുടേയും മകളാണ് ഇത്. പേര് നിരഞ്ജന. 2012ല്‍ രൂപേഷ് എടുത്ത ചിത്രമാണിത്. മോള്‍ക്ക് ഇപ്പോള്‍ ഏഴ് വയസാകുന്നു. ബാംഗ്ലൂരില്‍ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള നിരഞ്ജന ഇപ്പോള്‍ ഒന്നാം ക്ലാസിലാണ്.
ഞാനെടുത്ത മകളുടെ ഫോട്ടോ എന്ന ക്യാപ്ഷനോടെ ഒരു ഗ്രൂപ്പില്‍ ഈ ഫോട്ടോ രൂപേഷ് പോസ്റ്റ് ചെയ്തതോടെയാണ് വര്‍ഷങ്ങളായി താലോലിച്ചിരുന്ന കുഞ്ഞിനേയും, മാതാപിതാക്കളേയും മലയാളികള്‍ തിരിച്ചറിഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here