Advertisement

വല്യുമ്മയെ ‘മാസ്സാ’ക്കി കൊച്ചുമോന്‍

August 1, 2018
1 minute Read
grandmother

റിയാസിന്റെ ക്യാമറയ്ക്ക് മുന്നില്‍ അയിഷുമ്മ തൊണ്ണൂറിലും ചെറുപ്പമാകും. താമരശ്ശേരി കാന്തപുരം കൊല്ലോന്നുമ്മൽ  ആയിഷുമ്മയുടെയുടെ കാര്യമാണ് പറയുന്നത്. ആയിഷുമ്മയുടെ ആറ് മക്കളില്‍ ഇളയ മകളുടെ മകനാണ് റിയാസ്. പ്രൊഫഷല്‍ ഫോട്ടോഗ്രാഫറായ റിയാസാണ് ആയിഷുമ്മയുടെ ‘സ്വന്തം ഫോട്ടോഗ്രാഫര്‍’.തന്റെ ചിത്രത്തിന് ഇത്രയേറെ ആരാധകരുണ്ടെന്നൊന്നും ഉമ്മയ്ക്കറിയില്ല. ‘ഫോട്ടോ പിടിക്കാന്‍ നില്‍ക്കുന്നു’ അത്രമാത്രമേ ഉമ്മയ്ക്കറിയൂ. ഫോട്ടോ എടുക്കാൻ വല്ല്യുമ്മക്ക് വളരെ ഇഷ്ടമാണ് ,ഫോട്ടോ എടുത്താല്‍ നിനക്ക് എപ്പോഴും  കാണാമല്ലോ എന്ന് പറയും. പറഞ്ഞാൽ ഏതു രീതിയിലും നിന്നു തരും റിയാസ് പറയുന്നു.

ആയിഷുമ്മയുടെ ഭര്‍ത്താവ് മൊയ്തീന്‍ കോയ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ആറ് മക്കളാണ് ആയിഷുമ്മയ്ക്ക്. 40 പേരമക്കളടങ്ങുന്ന വലിയ കുടുംബമാണ് ആയിഷുമ്മയുടേത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top