തൊടുപുഴയിൽ ഒരു കുടുംബത്തെ കാണാതായ സംഭവം; മറ്റു രണ്ടു പേരുടേയും മൃതദേഹം കണ്ടെത്തി

തൊടുപുഴയിൽ ഒരു കുടുംബത്തിലെ നാല് പേരെ കാണാതായ സംഭവത്തിൽ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. കൃഷ്ണന്റെയും മകളുടേയും മൃതദേഹമാണ് കണ്ടെത്തിയത്.
കൃഷ്ണന്റെയും മകന്റെയും തലയിൽ മാരകമായ മുറിവുണ്ട്. കൃഷ്ണന്റെ ഭാര്യ സുശീലിയുടെ നെഞ്ചിലും വയറ്റിലും കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. കുഴിയിൽ ഒന്നിന് മുകളിൽ ഒന്നായി അടുക്കിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
ഇന്ന് രാവിലെയാണ് മുണ്ടൻമുടി കാനാട്ട് കൃഷ്ണൻ, ഭാര്യ, രണ്ട് മക്കൾ എന്നിവരെ കാണാതാവുന്നത്. വീട്ടിൽ നിന്നും രക്തക്കറ കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് രണ്ട് മൃതദേഹങ്ങൾ വീട്ടിന് സമീപം കുഴിച്ചിട്ട നലിയൽ കണ്ടെത്തുന്നത്. കൃഷ്ണന്റെ ഭാര്യ സുശീലയുടേയും മകന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീടാണ് കൃഷ്ണന്റെയും മകളുടേയും മൃതദേഹം കണ്ടെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here