അമ്പിളി അന്തരിച്ചു

സുപ്രസിദ്ധ ഡബ്ബിങ് കലാകാരി അമ്പിളി തിരുവനന്തപുരത്തു അന്തരിച്ചു.
56 വയസ്സായിരുന്നു. കാൻസർ രോഗത്തെ തുടർന്നു ചികിൽസയിൽ ആയിരുന്നു. മലയാളം–തമിഴ് സീരിയൽ ഡബിങ് രംഗത്തും അന്യാഭാഷാ മൊഴിമാറ്റ ചിത്രങ്ങളിലും സജീവമായിരുന്നു. സംസ്കാരം വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കും. ഡബിങ് ആർട്ടിസ്റ്റ് ചന്ദ്രമോഹനാണ് ഭർത്താവ്. വൃന്ദ, വിദ്യ എന്നിവരാണ് മക്കൾ.
അമ്പിളിയുടെ അമ്മ പാലാ തങ്ക നടിയും ഡബിങ് ആർട്ടിസ്റ്റുമായിരുന്നു. പാലാ തങ്കത്തിന്റെ മൂന്നാമത്തെ മകളാണ് അമ്പിളി. അമ്മയ്‌ക്കൊപ്പം ചെറുപ്പത്തിൽ തന്നെ ചലച്ചിത്രമേഖലയിലെ ശബ്ദസാന്നിധ്യമാകാൻ അമ്പിളിക്ക് കഴിഞ്ഞു. ‘ഭക്‌തകണ്ണപ്പ‘ എന്ന കന്നഡ ചിത്രത്തിന്റെ മലയാളം മൊഴിമാറ്റത്തിൽ എട്ടു വയസ്സായിരിക്കെ അമ്പിളി ആദ്യമായി ശബ്ദം നൽകി.
മലയാളത്തിലെ നിരവധി മുൻനിര നായികമാർക്ക് വേണ്ടി ശബ്ദം നൽകിയത് അമ്പിളി ആയിരുന്നു. നഖക്ഷതം മുതല്‍ അവസാനചിത്രം വരെയും അന്തരിച്ച മോനിഷക്കു ശബ്ദം നല്‍കിയത് അമ്പിളിയാണ്. നായികാ നടിമാരായ മേനക, ശോഭന, ജോമോള്‍, ശാലിനി തുടങ്ങിയവര്‍ക്ക് ഡബ്ബ് ചെയ്തതും അമ്പിളിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here