കോയമ്പത്തൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ആറ് പേർ മരിച്ചു

കോയമ്പത്തൂരിൽ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സുന്ദരപുരത്താണ് അപകടം നടന്നത്. റോഡിന് സമീപം നിന്ന നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു.

നിയന്ത്രണം വിട്ട കാർ പെരിയാർ ബസ് സ്റ്റോപ്പിൽ നിന്നവരെയും സമീപത്തെ ഓട്ടോറിക്ഷയെയും ഇടിച്ചതിന് പിന്നാലെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top