ഇടുക്കിയില്‍ ജല നിരപ്പ് 2396.12അടി

ഇടുക്കി ഡാമില്‍ നീരൊഴുക്ക് കുറയുന്നു. 2396.12അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. ശനിയാഴ്ച വരെ അണക്കെട്ട് തുറക്കേണ്ടതില്ലെന്നാണ് മന്ത്രിസഭാ യോഗം വിലയിരുത്തിയത്. ഡാമിന്റെ സംഭരണ ശേഷിയുടെ 91.83ശതമാനം വെള്ളമാണ് ഇപ്പോള്‍ ഉള്ളത്. 2403 അടിയാണു ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 2399 അടിയിലെത്തുമ്പോൾ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാനാണ് നേരത്തെ കെഎസ്ഇബി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 2400അടിയായ ശേഷം മാത്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശം. ഇന്നലെ ഇവിടെ 15.6മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. ഇന്നും തെളിഞ്ഞ കാലാവസ്ഥയാണ് ഇവിടെ. ചെറുതോണി അണക്കെട്ടിലെ ഷട്ടറുകൾ എന്നു തുറക്കണമെന്നതിനെക്കുറിച്ചു തീരുമാനമെടുക്കുന്നതിനായി മന്ത്രി എം എം മണിയുടെ നേതൃത്വത്തില്‍ ഇന്ന് കളക്ട്രേറ്റില്‍ യോഗം ചേരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here