എസ്.എസ്.എല്‍.സി പരീക്ഷ തിയതി നീട്ടും

Exam

എസ്എസ്എല്‍സി പരീക്ഷകള്‍ ഒരാഴ്ച്ചത്തേക്ക് നീട്ടി വെച്ചേക്കുമെന്ന് സൂചന. മാര്‍ച്ച് ആറിന് തുടങ്ങേണ്ട പരീക്ഷാ പതിമൂന്നാം തീയ്യതിയിലേക്ക് നീട്ടി വെയ്ക്കാനാണ് ധാരണയായിരിക്കുന്നത്. നിപ്പാ ബാധയും, മഴയും കാരണം അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റണമെന്ന ആവശ്യം ഉന്നതതല യോഗം തള്ളി. പതിമൂന്നാം തീയ്യതി മുതല്‍ ഇരുപത്തിയേഴാം തീയ്യതി വരെ എസ്എസ്എല്‍സി പരീക്ഷകള്‍ നടത്താനാണ് നിലവിലെ ധാരണ. അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top