കഴക്കൂട്ടത്ത് വീണ്ടും ഓണ്‍ലൈന്‍ പണം തട്ടിപ്പ്; നഷ്ടപ്പെട്ടത് 97000രൂപ

money

കഴക്കൂട്ടത്ത് വീണ്ടും ഓണ്‍ലൈന്‍ പണം തട്ടിപ്പ്. ടെക്നോപാര്‍ക്കിലെ ജീവനക്കാരനായ ഹൈദ്രാബാദ് സ്വദേശി ശ്രീനാഥിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി മൊബൈലില്‍ സന്ദേശം വന്നപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ശ്രീനാഥ് അറിയുന്നത്. ചൊവ്വ ബുധന്‍ ദിവസങ്ങളിലായി രണ്ട് തവണയായാണ് ഇത്രയും തുക നഷ്ടമായത്. കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top