എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്; ഇംഗ്ലണ്ട് തകരുന്നു

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ഇന്നിംഗ്‌സില്‍ 86 റണ്‍സ് സ്വന്തമാക്കുന്നതിനിടെ ആതിഥേയര്‍ക്ക് നഷ്ടമായത് ആറ് വിക്കറ്റുകള്‍. ആദ്യ ഇന്നിംഗ്‌സിലെ 13 റണ്‍സ് ലീഡ് അടക്കം ഇംഗ്ലണ്ടിന്റെ ആകെ ലീഡ് 99 ആയി. ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കൂടി അതിവേഗം സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ കാര്യങ്ങള്‍ എളുപ്പമാകും. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്റെ മൂന്ന് വീതം വിക്കറ്റുകള്‍ പിഴുതെടുത്തത് ആര്‍. അശ്വിനും ഇഷാന്ത് ശര്‍മയും ചേര്‍ന്നാണ്. ഒരു റണ്ണെടുത്ത ജോസ് ബട്‌ലറാണ് മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത്. 28 റണ്‍സ് നേടിയ ബെയര്‍സ്റ്റോയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here