കേരളത്തിന് എയിംസ് ഇല്ലെന്ന് കേന്ദ്രം പറഞ്ഞതായി ശശി തരൂര്‍

കേരളത്തിന്റെ എയിംസ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി. കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രം ലോക്‌സഭയില്‍ അറിയിച്ചതായി ശശി തരൂര്‍ എം.പി. കേരളത്തിന് എയിംസ് അനുവദിക്കുമോ എന്നതിനെ കുറിച്ച് ലോക്‌സഭയില്‍ ചോദിച്ചതിന് കേന്ദ്രം നിരാശജനകമായ മറുപടി നല്‍കിയെന്ന് ശശി തരൂര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. തിരുവനന്തപുരത്ത് എയിംസ് വരുമോ എന്ന ചോദ്യം ഇനി ഉയരുന്നില്ലെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
Shocker: In reply to my question in LS, BJP Govt today says they never announced any AIIMs for Kerala, so the question about an AIIMS in Thiruvananthapuram does not arise. If anyone doubted BJP’s contempt for the public of Kerala, this should dispel it conclusively.
— Shashi Tharoor (@ShashiTharoor) August 3, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here