Advertisement

‘കേരളത്തിലെ AIIMSന്റെ കാര്യത്തില്‍ പാര്‍ലമെന്റ് സെഷന്‍ കഴിഞ്ഞാല്‍ തീരുമാനമെടുക്കും’; കെ വി തോമസ്

March 24, 2025
3 minutes Read
kv thomas

കേരളത്തിന്റെ എയിംസ് എന്ന ആവശ്യത്തിന് പാര്‍ലമെന്റ് സെഷന്‍ കഴിഞ്ഞാല്‍ തീരുമാനമാകുമെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്. പാർലമെന്റ് സമ്മേളനത്തിന് ശേഷം കേന്ദ്ര സംഘം കേരളം സന്ദർശിക്കും. എയിംസിനായി സംസ്ഥാനം കണ്ടെത്തിയ സ്ഥലം കേന്ദ്ര സംഘം പരിശോധിക്കും.
സ്ഥിരമായി വെള്ളം, വൈദ്യുതി, റോഡ് – വിമാനത്താവള കണക്റ്റിവിറ്റി എന്നിവയാകും പരിശോധിക്കുക. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുമായി സംഘം ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ സംബന്ധിച്ചിടത്തോളം എയിംസിന്റ കാര്യത്തിൽ സംസ്ഥാന സർക്കാർ നിർദേശിച്ച കോഴിക്കോട് മെഡിക്കൽ കോളജിന്റെ കാര്യം പരിഗണനയിലുണ്ട്. സാധാരണ എയിംസ് അനുവദിക്കുമ്പോൾ സംസ്ഥാന സർക്കാർ നിർദേശിക്കുന്ന കാര്യങ്ങളാണ് പരിഗണിക്കുന്നത്.കേരളത്തിലും അങ്ങിനെ തന്നെയാകും നടക്കുക. കോഴിക്കോട് മെഡിക്കൽ കോളജ്, ആലപ്പുഴ മെഡിക്കൽ കോളജ്, തിരുവനന്തപുരം എന്നിവ കേന്ദ്രം പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ലോൺ അടയ്ക്കാൻ വൈകി, പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ ഗൃഹനാഥനെ മർദിച്ചു

അതേസമയം, ആശാവർക്കർമാരുടെ വിഷയം ചർച്ച ചെയ്തില്ലെന്ന് കെ വി തോമസ് പറഞ്ഞു. ആശുപത്രികളുടെ ചുമതലയുള്ള സെക്രട്ടറി അങ്കിത മിശ്രയുമായാണ് താൻ കൂടിക്കാഴ്ച നടത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കെ വി തോമസിന്‍റെ പ്രതികരണം ‌ഞെട്ടിക്കുന്നതെന്ന് സമര സമിതി പ്രതികരിച്ചു. കെ വി തോമസിലൂടെ പുറത്ത് വന്നത് സർക്കാർ നയമാണെന്നും സമര സമിതി നേതാവ് എസ് മിനി പറഞ്ഞു.

Story Highlights : A decision will be taken on the issue of AIIMS in Kerala after the Parliament session; KV Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top