ആശ്വാസമായി യുഎഇയിലെ പൊതുമാപ്പ് കേന്ദ്രങ്ങള്‍…(വീഡിയോ)

യുഎഇയിലെ പൊതുമാപ്പ് കേന്ദ്രങ്ങള്‍ ആയിരക്കണക്കിന് ജീവിതങ്ങള്‍ക്ക് ആശ്വാസത്തിന്റെ പുതുവെളിച്ചം പകരുന്നു. നിരവധി പേരാണ് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ഈ ദിവസങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ഏറെ നാളത്തെ അനിശ്ചിതത്വം ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുന്നതിന്റെ ആശ്വാസത്തിലാണ് ഓരോരുത്തരും. പൊതുമാപ്പ് കേന്ദ്രങ്ങള്‍ കരുണയുടെ കൂടാരമാണെന്ന് വിശ്വസിക്കുകയാണ് അവര്‍ ഓരോരുത്തരും…

യുഎഇയിലെ പൊതുമാപ്പ് കേന്ദ്രമായ അവീറില്‍ നിന്ന് മാധ്യമപ്രവര്‍ത്തകന്‍ കെ.എം അബ്ബാസ് തയ്യാറാക്കിയ റിപ്പോര്‍ട്ട്…

മൂന്നുമാസം നീളുന്നതാണ് യുഎഇയിലെ പൊതുമാപ്പ്. ആഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പിന്റെ കാലാവധി ഒക്ടോബര്‍ 31 നാണ് അവസാനിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top