നിര്‍ബന്ധിത പാദപൂജ; ചേര്‍പ്പ് സ്‌കൂളിന്റെ വിശദീകരണം ഡിപിഐ തള്ളി

നിര്‍ബന്ധിത പാദപൂജ വിവാദത്തില്‍ തൃശൂര്‍ ചേര്‍പ്പ് സ്‌കൂള്‍ മാനേജുമെന്റ് നല്‍കിയ വിശദീകരണം ഡിപിഐ തള്ളി. പാജപൂജ കുട്ടികള്‍ സ്വമേധയാ ചെയ്തതെന്നായിരുന്നു ഹെഡ്മാസ്റ്ററുടെ വിശദീകരണം. സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിശദമായ മറുപടി ലഭിച്ച ശേഷം നടപടിയിലേക്ക് നീങ്ങാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഗുരുപൂജ വിവാദമായതിനു പിന്നാലെ സ്‌കൂള്‍ അധികൃതര്‍ സ്വമേധയാ ഡിപിഐക്ക് വിശദീകരണം നല്‍കിയിരുന്നു. പാദപൂജയ്ക്കായി കുട്ടികളെ നിര്‍ബന്ധിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ സ്വമേധയാ പാദപൂജ ചെയ്‌തെന്നുമായിരുന്നു വിശദീകരണം. ഈ വാദമാണ് ഡിപിഐ തള്ളിയത്. ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാദപൂജ നടത്തിയതെന്ന് കൃത്യമായി വിശദീകരണം നല്‍കണമെന്നാണ് ഡിപിഐ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top