പ്രിൻസിപ്പൽ പീഡിപ്പിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പ്; പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

gang rape

പത്താം ക്ലാസ് വിദ്യാർഥിനി സ്‌കൂളിൽ വച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. പ്രിൻസിപ്പൽ തന്നെ പീഡിപ്പിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് കുട്ടി ജിവനൊടുക്കിയത്.
ഒഡീഷയിലെ മാൽക്കൻഗിരി ജില്ലയിലാണ് സംഭവം.

നോട്ട് ബുക്കിൽ നിന്ന് കുറിപ്പ് പോലീസ് കണ്ടെടുത്തു. തുടർന്നാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിയുടെ മൃതദേഹം സ്‌കൂളിലെ കമ്പ്യൂട്ടർ റൂമിൽ നിന്നും വ്യാഴാഴ്ച രാത്രിയാണ് കണ്ടെത്തിയത്. മറ്റ് കുട്ടികളേയും സമാനമായ രീതിയിൽ പ്രിൻസിപ്പൽ പീഡിപ്പിച്ചതായും കുട്ടിയുടെ കുറിപ്പിലുണ്ട്. ഐ.പി.സി. 376, 341 എന്നിവയ്ക്ക് പുറമേ കുട്ടികൾക്കെതിരായ ലൈംഗികാതിക്രങ്ങൾ തടയുന്ന പോക്‌സോ നിയമ പ്രകാരവും പ്രിൻസിപ്പലിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top