മുന്‍ കാമുകിയോടുള്ള വിരോധം തീര്‍ക്കാന്‍ വീട്ടില്‍ കയറി നിറയൊഴിച്ചു

gun fire

മുന്‍ കാമുകിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് യുവതിയ്ക്ക് നേരെ നിറയൊഴിച്ചു. ഡല്‍ഹിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. വെടിയേറ്റു നിലത്തുവീണ യുവതിയെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിന് പുറകില്‍ ഒളിച്ചിരുന്ന യുവാവ്  ആക്രമിക്കുകയായിരുന്നു. ഗുരുഗ്രാമില്‍ ജോലി ചെയ്യുകയായിരുന്നു പെണ്‍കുട്ടി. കുട്ടി അപകടനില നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടി ഇതിനു മുമ്പും ഇയാളെ കുറിച്ച് പോലീസ് പരാതിപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top