തൊടുപുഴയിലെ കൂട്ടക്കൊല; അന്വേഷണം ജ്യോത്സ്യന്‍മാരിലേക്ക്

thodupuzha murder

തൊടുപുഴ കമ്പക്കാനം കൂട്ടക്കൊലപാതകത്തിൽ അന്വേഷണം പ്രദേശത്തെ ജോത്സ്യൻമാരിലേക്ക് കേന്ദ്രീകരിച്ച് പോലീസ്. മരിച്ച കൃഷ്ണന്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജ്യോത്സ്യന്‍മാരിലേക്കാണ് പോലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. ഇവര്‍ക്ക് കൊലപാതകികളുമായി ബന്ധം ഉണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.  ഇവരില്‍ ചിലരെ പോലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്തു കഴിഞ്ഞു. കൃഷ്ണന്റെ അടുത്ത് മന്ത്രവാദത്തിന് എത്തുന്നവരെ നെടുങ്കണ്ടത്തുള്ള പൂജാരികളുടെ അടുത്തേക്കാണ് അയച്ചിരുന്നത്.  ബുധനാഴ്ചയാണ് കൃഷ്ണനേയും ഭാര്യയേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top