ഐസിസി ടെസ്റ്റ് റാങ്ക് പട്ടിക; വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത്

ഐസിസി ടെസ്റ്റ് റാങ്ക് പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിറാട് കോഹ്ലി ഒന്നാം സ്ഥാനത്ത്. 934 പോയിൻറുമായാണ് കോഹ്ലി ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. എഡ്ജ് ബാസ്റ്റൺ ടെസ്റ്റിൻറെ ഒന്നാം ഇന്നിംഗസിലെ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്‌സിലെ അർദ്ധ സെഞ്ച്വറിയുമാണ് കോഹ്ലിയെ ഒന്നാമത് എത്തിച്ചത്. 929 പോയിൻറുമായി സ്റ്റീവ് സ്മിത്ത് രണ്ടാമതും 865 പോയിൻറുമായി ഇംഗ്‌ളണ്ടിൻറെ ജോ റൂട്ട് മൂന്നാമതുമാണ്.
ഓസ്‌ട്രേലിയൻ മുൻ ക്യാപറ്റൻ സ്റ്റീഫൻ സ്മിത്തിനെ പിന്തളളിയാണ് കോഹ്ലി ഒന്നാമനായത്. കഴിഞ്ഞ മുപ്പത്തി രണ്ട് മാസമായി സ്മിത്തിനായിരുന്നു ഒന്നാം റാങ്ക്. 2011 ജൂണിന് ശേഷം ഒരു ഇന്ത്യക്കാരൻ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത് എത്തുന്നത് ആദ്യമാണ്. സച്ചിന് ശേഷം ഒന്നാംറാങ്കിലെത്തുന്ന ഇന്ത്യൻ താരമെന്ന വിശേഷണവും കോഹ്ലിക്ക് ഇതോടെ ലഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here