നാളെ പണിമുടക്ക്

നാളെ മോട്ടോർ വാഹന പണിമുടക്കും കെ എസ് ആർ ടി സി പണിമുടക്കും. സ്വകാര്യ ബസ്, ചരക്ക് വാഹനങ്ങൾ , ഓട്ടോ ടാക്‌സി എന്നിവ മോട്ടോർ വാഹന പണിമുടക്കിൽ പങ്കെടുക്കും. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് കെ എസ് ആർ ടി സിയുടെ പണിമുടക്ക്.
ഇന്ന് അർദ്ധരാത്രി മുതലാണ് കെഎസ്ആർടിസി പണിമുടക്ക്. കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധവും പൊതുജന വിരുദ്ധവുമായ നടപടികൾ അവസാനിപ്പിക്കണമെന്നും ജനാധിപത്യ അവകാശങ്ങൾ ഉൾപ്പെടെ ജീവനക്കാരുടെ അടിയന്തിര ആവശ്യങ്ങൾ അംഗീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് കെഎസ്ആർടിസി പണിമുടക്ക്.
അഖിലേന്ത്യാ തലത്തിലാണ് മോട്ടോർവാഹന പണിമുടക്ക്. കേന്ദ്രസർക്കാരിന്റെ മോട്ടോർ വാഹന ഭേതഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here