പേരൂര്‍ക്കടയില്‍ മുബൈ സ്വദേശി മുകളില്‍ നിന്ന് ചാടി മരിച്ചു

murder

പേരൂര്‍ക്കടയില്‍ അന്യസംസ്ഥാന തൊഴിലാളി ഫ്ളാറ്റിനു മുകളില്‍ നിന്ന് ചാടി മരിച്ചു. മുബൈ സ്വദേശി മുന്നലാല്‍ ജലാനാണ് മരിച്ചത്. ഇയാളുടെ മകന്‍ വിഎസ്എസ്സിയില്‍ ജോലിക്കാരനാണ്. മുക്കോല മരുതൂരിലെ ഫ്ളാറ്റിലായിരുന്നു ഇവരുടെ താമസം. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്. ഇന്ന് രാവിലെ ഏഴ് മണിയ്ക്കാണ് സംഭവം. ആരും അറിയാതെ ഫ്ളാറ്റിന്റെ പത്താം നിലയില്‍ എത്തിയ ജലാന്‍ താഴേക്ക് ചാടുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top