പണിമുടക്ക് പൂർണ്ണം; പൊതുഗതാഗതം സ്തംഭിച്ചു

മോട്ടോർ വാഹനപണി മുടക്കിൽ സംസ്ഥാനത്തെ പൊതു ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ബിഎംഎസ് ഒഴികെയുള്ള എല്ലാ യൂണിയനുകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മോട്ടോർ മേഖലയിലെ എല്ലാ തൊഴിലാളികളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്യവ്യാപകമായാണ് പണിമുടക്ക്.
സ്വകാര്യ ബസുകൾ, ചരക്കുവാഹനങ്ങൾ, ഓട്ടോ, ടാക്സി എന്നിവ ഓടുന്നില്ല. മാനേജ്മെന്റ് നടപടികളിൽ പ്രതിഷേധിച്ച് കെസ്ആർടിസി ജീവനക്കാരും പണിമുടക്കുന്നതിനാൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു.ജലഗതാഗതവും സർവീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ട്. കടകളും ഹോട്ടലുകളും തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.റെയിൽവേ സ്റ്റേഷനിൽ അടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. പോലീസ് വാഹനങ്ങളിലാണ് ആളുകളെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നത്. ആശുപത്രിയുമായി ബന്ധപ്പെട്ട് ആർസിസി പോലുള്ള സ്ഥലങ്ങളിലേക്ക് എത്തിയവരാണ് ഏറെ വൈകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here