വാഹന പണിമുടക്ക് തുടങ്ങി

മോട്ടോർ വാഹന പണി മുടക്ക് തുടങ്ങി. വ്യവസായ സംരക്ഷണ സമിതി ദേശീയ കോ ഓർഡിനേഷൻ കമ്മറ്റിയാണ് പണി മുടക്കിന് ആഹ്വാനം ചെയ്തത്. സ്വകാര്യ ബസ്സുകൾ, ചരക്ക് വാഹനങ്ങൾ, ഓട്ടോ ടാക്സി തുടങ്ങിയവും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്രസർക്കാറിന്റെ നിർദിഷ്ട  മോട്ടോർ വാഹന നിയമ ഭേദഗതി പിൻവലിക്കുക, ഇൻഷുറൻസ് പ്രീമിയം വർദ്ധനവ് പിൻവലിക്കുക, പെട്രോളിയും ഉത്പന്നങ്ങളുടെ വില വർദ്ധനവ് നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ഇന്ന് അർദ്ധ രാത്രി വരെയാണ് പണി മുടക്ക്.
സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ കെഎസ്ആർടിസിയും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ചാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top