ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ

മകളെ കൊലപ്പെടുത്തി വീടിനുള്ളിൽ മറവ് ചെയ്ത മാതാപിതാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. ജൂണിൽ നടന്ന കൊലപാതകം ഇപ്പോഴാണ് പുറം ലോകം അറിയുന്നത്. കുട്ടിയെ കാണുന്നില്ലെന്ന് കാണിച്ച് അയൽക്കാർ നൽകിയ പരാതിയാണ് കൊലപാതകികളെ കണ്ടെത്താൻ സഹായിച്ചത്. ആരോഗ്യമില്ലാഞ്ഞതാണ് കുട്ടിയെ കൊലപ്പെടുത്താൻ കാരണമായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുട്ടിയെ വീടിനകത്ത് മറവ് ചെയ്ത് അതിന് മുകളിൽ ക്ഷേത്രം പണിതാൽ അത് അടുത്ത കുട്ടി ആരോഗ്യമുള്ളതായിരിക്കാൻ കാരണമാകും എന്ന അന്ധവിശ്വാസമാണ് കൊലയ്ക്ക് ആധാരം.
മരുന്നുകളും ഫലം തരാതെയായതോടെയാണ് ഇവർ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. മകളെ വേർപിരിയാൻ മാതാവിന് വിഷമമായതോടെയാണ് കുട്ടിയെ വീട്ടിനകത്ത് തന്നെ കുഴിച്ച് മൂടിയതെന്ന് കുട്ടിയുടെ മുത്തശ്ശി വ്യക്തമാക്കി. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. കുട്ടിയുടെ ശരീരത്തിൽ ആഹാരത്തിന്റെ ഒരംശം പോലും ഇല്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here